മദ്യലഹരിയില്‍ കാറോടിച്ച വനിതാ ഡോക്ടര്‍ ആറു കാറുകള്‍ തകര്‍ത്തു, മൂന്നു പേര്‍ക്ക് പരിക്ക്

മദ്യലഹരിയില്‍ കാറോടിച്ച വനിതാ ഡോക്ടര്‍ ആറു കാറുകള്‍ തകര്‍ത്തു, മൂന്നു പേര്‍ക്ക് പരിക്ക്

കൊല്ലം: മദ്യലഹരിയില്‍ കാറോടിച്ച വനിതാ ഡോക്ടറുടെ പരാക്രമത്തില്‍ ആറു കാറുകള്‍ തകര്‍ന്നു.  മൂന്നു പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി കൊല്ലം മാടന്‍നടയിലാണ് സംഭവം. കൊല്ലം സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് മദ്യപിച്ച് കാറോടിച്ച് വാഹനങ്ങള്‍ തകര്‍ത്തത്. ഇവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. വാഹനത്തില്‍ നിന്നു മദ്യകുപ്പികളും കണ്ടെടുത്തി. കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ പൊലിസിനു നേരെയും കയ്യേറ്റത്തിന് ശ്രമിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!