ഡി.എല്‍.എഫ് കെട്ടിട സമുച്ചയം പൊളിക്കേണ്ടെന്ന് ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് വി.എസ്

തിരുവനന്തപുരം: ഡി.എല്‍.എഫ് കെട്ടിട സമുച്ചയം പൊളിക്കേണ്ടെന്ന് ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയർമാന്‍ വി.എസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.

പരിസ്ഥിതി നിയമലംഘനങ്ങളില്‍ ഇളവ് നല്‍കാന്‍ ഹൈക്കോടതിക്ക് ഇടപെടാന്‍ അനുവാദമുണ്ടോയെന്ന് പരിശോധിക്കണമെന്നും വി.എസ് പറഞ്ഞു. കേരളത്തിലെ തീരദേശ പരിപാലന നിയമലംഘനങ്ങളെല്ലാം നിസ്സാര പിഴയൊടുക്കി സാധൂകരിക്കപ്പെടും എന്നതാണ് വിധിയുടെ പ്രത്യാഘാതമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഡിഎല്‍എഫ് കെട്ടിട സമുച്ചയം പൊളിക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!