അതിരൂപത ഭൂമിയിടപാട്: കര്‍ദിനാളിനെതിരെ കേസ് എടുക്കാനുള്ള ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു

0

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് വിഷയത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് സിംഗിള്‍ ഉത്തരവ് സ്‌റ്റേ ചെയ്തത്. ഏപ്രില്‍ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.
കോടതിക്കും പോലീസിനും ഒരേ ദിവസം തന്നെയാണ് പരാതി ലഭിച്ചതെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് നടപടികളെടുക്കാന്‍ പോലീസിനു സമയം ലഭിക്കും മുമ്പേ കോടതി ഇടപെടലുണ്ടായെന്നും നിരീക്ഷിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here