നടന്‍ ദിലീപ് കൊച്ചിയില്‍ ഭൂമി കൈയേറി

കൊച്ചി: നടന്‍ ദിലീപ് കൊച്ചിയില്‍ ഭൂമി കൈയേറിയതായി റിപ്പോര്‍ട്ട്. കൊച്ചി കരുമാലൂരില്‍ മുപ്പത് സെന്റ് പുറമ്പോക്ക് ഭൂമി കൈയേറിയെന്ന പരാതിയിന്മേലായിരുന്നു വില്ലേജ് ഓഫീസറുടെ അന്വേഷണം. റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ദിലീപിന്റെയും മുന്‍ഭാര്യ മഞ്ജു വാര്യരുടെയും പേരില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വടക്കന്‍ പരവൂരിലെ കരിമാലൂരില്‍ വാങ്ങിയ സ്ഥലത്തോട് ചേര്‍ന്നു കിടക്കുന്ന ഭൂമി കൈയേറിയെന്നാണ് പരാതി.

വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച സ്ഥലം അളക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. പറവൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലായിരിക്കും ഭൂമി അളക്കുന്നത്. ഇക്കാര്യം കരുമാലൂര്‍ പഞ്ചായത്തിനെ അധികൃതരെ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!