ദിലീപിന് വിദേശത്തേക്ക് പോകാന്‍ അനുമതി, ആറു ദിവസത്തേക്ക് പാസ്‌പോര്‍ട്ട് നല്‍കും

ദിലീപിന് വിദേശത്തേക്ക് പോകാന്‍ അനുമതി, ആറു ദിവസത്തേക്ക് പാസ്‌പോര്‍ട്ട് നല്‍കും

കൊച്ചി: നടന്‍ ദിലീപിന് വിദേശത്തേക്ക് പോകാന്‍ ജാമ്യ വ്യവസ്ഥയില്‍ കോടതി ഇളവ് അനുവദിച്ചു. നാല് ദിവസത്തേക്ക് വിദേശത്തേക്ക് പോകാന്‍ ആറു ദിവസം പാസ്‌പോര്‍ട്ട് വിട്ടു നല്‍കും.ദേ പുട്ടിന്റെ ദുബായ് കരാമയിലെ ശാഖ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്ന ദിലീപിന്റെ അപേക്ഷയിലാണ് അനുമതി.
ദിലീപിന്റെ പാസ്‌പോര്‍ട്ട് വിട്ടു നല്‍കുന്നതിനെ അന്വേഷണ സംഘം ശക്തമായി എതിര്‍ത്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രിമിക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പാസ്‌പോര്‍ട്ട് നല്‍കരുതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!