ഡി-സിനിമാസ് ഭൂമിയെ കുറിച്ച് അന്വേഷിക്കാന്‍ റവന്യൂ വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം/തൃശൂര്‍: ആഡംബര സിനിമാ സമുച്ചയമായ ഡി-സിനിമാസ് നിര്‍മ്മിക്കാന്‍ നടന്‍ ദിലീപ് ചാലക്കുടിയില്‍ ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന പരാതി അന്വേഷിക്കുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ തൃശൂര്‍ ജില്ല കലക്ടര്‍ക്കു നിര്‍ദേശം നല്‍കി. സംസ്ഥാന രൂപീകരണത്തിനു മുമ്പ് തിരു കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005 ല്‍ എട്ടു ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കാണെന്നും ആരോപണമുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!