വെടിക്കെട്ടു ദിവസം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നു: ഡി.ജി.പി

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകട ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വരുന്നതിനെ എതിര്‍ത്തിരുന്നുവെന്ന് ഡി.ജി.പി ടി.പി. സെന്‍കുമാര്‍. സുരക്ഷ നല്‍കാന്‍ കഴിയുമോയെന്ന് ആശങ്കയായിരുന്നു. ഇക്കാര്യം എസ്.പി.ജിയെ അറിയിക്കുകയും ചെയ്തുവെന്ന് ഒരു ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ പോലീസ് മേധാവി വ്യക്തമാക്കി. അതേസമയം, പോലീസ് മേധാവിയുടെ വാക്കുകള്‍ തള്ളി പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ അനുകൂലിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രംഗത്തെത്തി. ഡി.ജി.പിയുടെ വാക്കുകളെ വളച്ചൊടിച്ച് വിവാദം സൃഷ്ടിക്കേണ്ടതില്ലെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!