സൈന്യത്തിന്‍റെ ആധുനികവത്‍കരണത്തിന് 40,000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങും

ഡൽഹി: ഇന്ത്യൻ സൈന്യത്തിന്‍റെ ആധുനികവത്‍കരണത്തിന് 40,000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ തീരുമാനമായി. ഇതിന്‍റെ ഭാഗമായി ഏഴ് ലക്ഷം റൈഫിളുകളും 88,600 യന്ത്രതോക്കുകളും സൈന്യം പുതുതായി വാങ്ങും. കാലഹരണപ്പെട്ട ആയുധങ്ങൾ മാറ്റി ഇന്ത്യൻ സൈന്യത്തെ ആധുനിക വൽക്കരിക്കുന്നതിനാണ് പുതിയ കർമ്മ പദ്ധതി. ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്‍റെ അംഗീകാരം ലഭിച്ചതിനു ശേഷമാകും പദ്ധതി നടപ്പിലാക്കുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!