നിര്‍മ്മലാ സീതാരാമന്‍ വിഴിഞ്ഞത്തും പൂന്തുറയിലും സന്ദര്‍ശനം നടത്തി

നിര്‍മ്മലാ സീതാരാമന്‍ വിഴിഞ്ഞത്തും പൂന്തുറയിലും സന്ദര്‍ശനം നടത്തി

തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ വിഴിഞ്ഞത്തേയും പൂന്തുറയിലേയം ദുരിത ബാധിതകരെ സന്ദര്‍ശിച്ചു. രാവിലെ കോവളത്തെത്തി അവലോകന യോഗം നടത്തിയ ശേഷമാണ് മന്ത്രി വിഴിഞ്ഞം സന്ദര്‍ശിച്ചത്. കടലില്‍ കാണാതായ അവസാന ആളെയും കണ്ടെത്തും വരെ തെരച്ചില്‍ തുടരുമെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. തെരച്ചിലിനായി യുദ്ധകപ്പല്‍ വരെ ഉപയോഗിക്കും. സുനാമി അടിച്ച സമയത്തേക്കാളും വലിയ രക്ഷാ പ്രവര്‍ത്തനമാണ് നടക്കുന്നത്.
രക്ഷാ പ്രവര്‍ത്തനത്തെയും രക്ഷാ പ്രവര്‍ത്തകരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുത്. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും അവര്‍ ചെയ്യുന്നുണ്ട്. കോപവും ആക്രോശവും ഒഴിവാക്കി എല്ലാവരും സഹകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!