കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നോട്ടുകള്‍ അസാധു ആക്കിയതിനെ തുടര്‍ന്ന് പൊതുജനം നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് ഇത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കുവാനുള്ള എല്ലാ ശ്രമങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തും. പിന്‍വലിക്കപ്പെട്ട കറന്‍സി നോട്ടുകള്‍ സ്വീകരിക്കുവാന്‍ അനുമതിയുള്ള സ്ഥാപനങ്ങളെ കുറിച്ചുള്ള റിസര്‍വ് ബാങ്കിന്റെ ഗസറ്റ് വിജ്ഞാപനത്തില്‍ അവ്യക്തതയുണ്ട്. കള്ളപ്പണം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നതിനോട് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!