ജീവനക്കാരിയെ ഉപദ്രവിക്കാൻ സമ്മതിച്ചില്ല; യുവ നടൻ സിനിമാ സ്‌റ്റൈലിൽ രണ്ടു പേരെ കുത്തി

ജീവനക്കാരിയെ ഉപദ്രവിക്കാൻ സമ്മതിച്ചില്ല; യുവ നടൻ സിനിമാ സ്‌റ്റൈലിൽ രണ്ടു പേരെ കുത്തി

കഴക്കൂട്ടം: ജീവനക്കാരിയോട് തട്ടിക്കറയിയപ്പോൾ പറഞ്ഞുവിട്ടു. അടുത്ത ദിവസം കരുതിക്കൂട്ടിതന്നെ വന്നു. അക്രമം കാട്ടി. രണ്ടു പേരെ കത്തിക്കു കുത്തി. രക്ഷപെടാൻ ശ്രമിച്ചപ്പോactor sidhu ramachandraൾ ഓട്ടോറിക്ഷക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി. ലഹരിയുടെ പിടിത്തമൊക്കെ വിട്ട യുവനടനും തൃശൂർ സ്വദേശിയുമായ സിദ്ധു രാമചന്ദ്രൻ(23) റിമാൻഡിലാണ്.

ടെക്‌നോപാർക്കിനു സമീപമുള്ള ഫ്രഞ്ച് ഫ്രൈഡ് ചിക്കൻസ് റസ്‌റ്റോറന്റിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം ആഹാരം കഴിക്കാനെത്തിയ ഇയാൾ ജീവനക്കാരിയോട് സംഘർഷത്തിനിടയാക്കിയിരുന്നതായി ജീവനക്കാർ പോലീസിനോട് പറഞ്ഞു. അടുത്ത ദിവസം രാവിലെ വീണ്ടുമെത്തി മറ്റൊരു ജീവനക്കാരിയോട് വാക്കേറ്റമുണ്ടാക്കി. ഭക്ഷണം കഴിക്കാനെത്തിയ ഷാജഹാൻ, റസ്‌റ്റോറന്റ് ജീവനക്കാരൻ സനിൽ എന്നിവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് രണ്ടുപേരെയും ആക്രമിച്ചു.

ഹാജഹാന്റെ കഴുത്തിലും മുതുകിലുമാണ് കുത്ത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. പ്രശ്‌നം ഗുരുതരമായതോടെ സ്ഥലത്തുനിന്ന് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് പിടികൂടി. എല്ലാം സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറയിൽ കുടുങ്ങിയതോടെ സിനിമാ സ്‌റ്റൈലിൽ തന്നെ നടൽ ഉള്ളെയായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!