കൊച്ചി: മലയാളി യുവാക്കളെ വിദേശത്തേക്കു കടത്തി ഐഎസിലെത്തിച്ച കേസില്‍ ബീഹാര്‍ സ്വദേശിനി യാസ്മിന് മുഹമ്മദിന് ഏഴു വര്‍ഷം കഠിന തടവ്. കാസര്‍കോട് സ്വദേശികളായ 15 യുവാക്കളെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയെന്നാണ് കേസ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഐ.എസ് കേസുകളില്‍ ആദ്യവിധിയാണിത്. 2016 ലാണ് എന്‍.ഐ.എ കേസ് രജിസ്റ്റര്‍ ചെയ്തത്. യാസ്മിന് മകനോടൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് കടക്കാന്‍ ഒരുങ്ങുമ്പോള്‍ 2016 ജൂലൈ 30നാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലാകുന്നത്.