ആണ്‍ വേഷം കെട്ടി രണ്ട് കെട്ടി, ഒടുവില്‍ കുടുങ്ങി

ഡെറാഡൂണ്‍: പെണ്‍കുട്ടികളെ വിവാഹചതിയില്‍ പെടുത്തുന്ന പുരുഷന്‍ാമാര്‍ നിരവധിയുണ്ട്. എന്നാല്‍, ആണ്‍വേഷം കെട്ടി പെണ്‍കുട്ടികളെ വിവാഹം ചെയ്ത് മുങ്ങുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടാകില്ല. അത്തരമൊരു തട്ടിപ്പു കൂടി പുറത്തുവരുന്നു.
ആണ്‍ വേഷം കെട്ടി രണ്ട് യുവതികളെ വിവാഹം ചെയതു പറ്റിച്ച യുവതി പിടിയിലായി. ഉത്തര്‍ പ്രദേശിലെ ധംപൂര്‍ സ്വദേശിയായ സ്വീറ്റി സെന്‍ എന്ന യുവതിയാണ് ഈ വിവാഹ തട്ടിപ്പുകാരി. കൃഷ്ണ സെന്‍ എന്ന പേരിലായിരുന്നു ഫേസ്ബുക്കില്‍ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചത്. 2013ലാണ് ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയത്. പിന്നെ് പുരുഷ വേഷത്തില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. 2014ലാണ് ആദ്യ വിവാഹം കഴിച്ചത്. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് പീഡനവും നടത്തി.
2016 ല്‍ രണ്ടാമത്തെ വിവാഹ ചടങ്ങില്‍ അതിഥിയായി ആദ്യഭാര്യയെയും ഇവള്‍ പങ്കെടുപ്പിച്ചു. വിവാഹശേഷം ഭര്‍ത്താവ് സ്ത്രീയാണെന്ന് മനസിലാക്കിയ രണ്ടാമത്തെ ഭാര്യ തന്ത്രപൂര്‍വ്വം രക്ഷപെട്ടു. എന്നാല്‍, പീഡനം സഹിക്കവയ്യാതെ ആദ്യ ഭാര്യ പോലീസിനെ സമീപിക്കുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!