ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊന്നു

കൊല്ലം: കൊല്ലത്ത് ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊന്നു. മാനാമ്പുഴ ഏഴാം മൈല്‍ പെരുവിഞ്ച ശിവഗിരി കോളനിയില്‍ മഹാദേവ ഭവനില്‍ മഹേഷ് (39) ആണ് മരിച്ചത്. ഭാര്യയും കാമുകനും ചേര്‍ന്ന് മഹേഷിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മഹേഷ് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ മഹേഷിന്റെ ഭാര്യ രജനി (35), കാമുകന്‍ പൊരുവഴി അമ്പലത്തുംഭാഗം കോട്ടവിള കിഴക്കതില്‍ സുനില്‍ (36) എന്നിവരെ പോലീസ്‌
കസ്റ്റഡിയിലെടുത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!