വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ എം വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ ജില്ലാ കോടതിയും തള്ളി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജഡ്ജി കെ ഹരിപാലാണ് തള്ളിയത്. വീട്ടമ്മയെ പീഡിപ്പിച്ചതായി പ്രാഥമിക തെളിവുകളുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. ഉന്നതസ്വാധീനം ഉപയോഗിച്ച് എംഎല്‍എ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ട്. ഈസമയത്ത് ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും ഉത്തരവില്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!