സ്ത്രീ പീഡനക്കേസിൽ എം.വിൻസെന്‍റ് എംഎൽഎ അറസ്റ്റിൽ

തിരുവനന്തപുരം: സ്ത്രീ പീഡനക്കേസിൽ ആരോപണ വിധേയനായ എം.വിൻസെന്‍റ് എംഎൽഎ അറസ്റ്റിൽ. എംഎൽഎ ഹോസ്റ്റലിൽ നടന്ന മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷം പേരൂര്‍ക്കട പോലീസ് ക്ലബില്‍ എത്തിച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. പാറശാല സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എംഎൽഎയെ പോലീസ് ക്ലബിൽ എത്തിച്ചത്. പിന്നീട് അദ്ദേഹത്തെ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. പോലീസ് ആസ്ഥാനത്ത് എത്തിച്ച വിൻസെന്‍റ് എംഎൽഎയെ എസ്പി അജിതാ ബീഗത്തിന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30മുതലാണ് വിൻസെന്‍റിനെ എംഎൽഎ ഹോസ്റ്റലിൽ പോലീസ് ചോദ്യം ചെയ്തത്. നെയ്യാറ്റിന്‍കര ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ ശേഷം ഇന്നു തന്നെ വിന്‍സന്റിനെ കോടതിയില്‍ ഹാജരാക്കും. അഞ്ചു മാസത്തിനിടെ, 900 തവണ വീട്ടമ്മയുടെ മൊബൈലിലേക്ക് വിന്‍സന്റ് വിളിച്ചത് പോലീസ് കണ്ടെത്തിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!