കെ. ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ റെയ്ഡ്

തൃപ്പൂണിത്തുറ: മുന്‍മന്ത്രി കെ. ബാബുവിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടേയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. വിവിധ കേസുകളുടെ ഭാഗമായാണ് പുലര്‍ച്ചെ മുതല്‍ ആറ് കേന്ദ്രങ്ങളിലായി റെയ്ഡ് തുടങ്ങിയത്. തൃപ്പൂണിത്തുറയിലെ വസതിയിലും അദേഹത്തിന്റെ സന്തതസഹചാരികളായ രണ്ട് പേരുടെ കുമ്പളത്തെയും പനങ്ങാട്ടെയും വീടുകളിലും റെയ്ഡ്് നടക്കുന്നുണ്ട്. ബാബുവിന്റെ രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചവരുടെ പാലാരിവട്ടത്തെയും തൊടുപുഴയിലെയും വീടുകളിലും റെയ്ഡ് തുടങ്ങി. വിജിലന്‍സിലെ അഞ്ച് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പുലര്‍ച്ചെ തുടങ്ങിയ റെയ്ഡില്‍ പങ്കെടുക്കുന്നത്. അനധികൃത സ്വത്തുസമ്പാദ്യം സംബന്ധിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ തുടര്‍ച്ചയാണ് റെയ്ഡ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!