കേരളം വീണ്ടും നാണംകെടുന്നു; വര്‍ക്കലയില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി; രണ്ടു യുവാക്കള്‍ കസ്റ്റഡിയിലെന്നു സൂചന; പെണ്‍കുട്ടിയുടെ നില ഗുരുതരം

കേരളം വീണ്ടും നാണംകെടുന്നു; വര്‍ക്കലയില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി; രണ്ടു യുവാക്കള്‍ കസ്റ്റഡിയിലെന്നു സൂചന; പെണ്‍കുട്ടിയുടെ നില ഗുരുതരം

varkala cpmവര്‍ക്കല: വീടിനുള്ളില്‍ പെണ്‍കുട്ടി ക്രൂരമായി കൊലചയ്യപ്പെട്ടതിനു പിന്നാലെ വര്‍ക്കലയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. കാമുകനായ ഓട്ടോ ഡ്രൈവറും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചശേഷം പത്തൊന്‍പതുകാരിയെ വഴിയില്‍ ഉപേക്ഷിച്ചു.

രണ്ടു പേര്‍ പോലീസ് നിരീക്ഷണത്തിലാണ്. പെണ്‍കുട്ടി ഇവരെ തിരിച്ചറിഞ്ഞാല്‍ അറസ്റ്റ് രേഖപ്പെടുത്തും. ഇന്നു വൈകിട്ടാണ് വര്‍ക്കല ബീച്ചില്‍വച്ചു പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. പിന്നീട് വൈകുന്നേരം ആറരയോടെ അയന്തിപ്പാലത്തിന് സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നാട്ടുകാരാണ് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ചൊവ്വാഴ്ച ഇയാള്‍ ഓട്ടോയില്‍ പെണ്‍കുട്ടിയുമായി ചുറ്റിയിരുന്നു. അപസ്മാരം ബാധിച്ച് പെണ്‍കുട്ടി അവശയായപ്പോള്‍ കാമുകന്റെ സുഹൃത്തുക്കളും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പോലീസിന് വിവരം ലഭിച്ചു. തിരുവന്തപുരം സ്വദേശിനിയാണ് പെണ്‍കുട്ടി.

പെരുമ്പാവൂരില്‍ ജിഷ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ നടുക്കം മാറും മുമ്പാണ് വര്‍ക്കലയില്‍നിന്നു കൂട്ടബലാത്സംഗ വാര്‍ത്ത കേരളം കേട്ടത്. സ്വകാര്യ നഴ്‌സിംഗ് കോളജിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ഥിനിയാണ്. സംഭവത്തില്‍ പ്രതിഷേധം ശക്തമായി. ഇന്നലെ രാത്രിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!