ശ്രീജിത്ത് നേരിട്ടത് മൂന്നാംമുറ, ഉരുണ്ട വസ്തു ശരീരത്തില്‍ ഉരുട്ടി ?

0

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനു മേല്‍ മൂന്നാംമുറ പ്രയോഗങ്ങള്‍ നടന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് ഇതിലേക്ക് വിരല്‍ ചൂണ്ടുന്നത്. രണ്ടു തുടകളിലെ പേശികളിലും ഒരേ പോലത്തെ ചതവുകളുള്ളതായാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ലാത്തി പോലുളള ഉരുണ്ട വസ്തു ഉരുട്ടിയെന്നാണ് സൂചന. മര്‍ദ്ദനം ഏത് രൂപത്തിലായിരുന്നുവെന്ന് കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചേക്കും. ആയുധമുപയോഗിച്ച് മര്‍ദ്ദനം നടന്നുനെവന്നതിന്റെ സൂചനകളും റിപ്പോര്‍ട്ട് നല്‍കുന്നു.
അതേസമയം, ശ്രീജിത്തിനെ വരാപ്പുഴയിലെ സ്‌റ്റേഷനില്‍ കൊണ്ടു വന്നപ്പോഴേ അവശനായിരുന്നുവെന്ന് സാക്ഷി വെളിപെടുത്തി. ശ്രീജിത്തിനൊപ്പം സ്റ്റേഷനില്‍ കഴിഞ്ഞിരുന്ന വിജു എന്നയാള്‍ ഒരു ചാനലിനോട് ഇക്കാര്യം വെളിപെടുത്തിയത്.
ഇതിനിടെ ശ്രീജിത്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here