ഉന്നാവ് ബലാത്സംഗം: ബി.ജെ.പി എം.എല്‍.എ കസ്റ്റഡിയില്‍, 3 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് സി.ബി.ഐ

0

ലവ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാര്‍ സി.ബി.ഐ കസ്റ്റഡിയില്‍. മൂന്നു വ്യത്യസ്ത കേസുകള്‍ എടുത്ത സി.ബി.ഐ എം.എല്‍.എയെ വിശദമായി ചോദ്യം ചെയ്യുകയാണ്. അര്‍ദ്ധരാത്രിയില്‍ കോണ്‍ഗ്രസ് ഇന്ത്യാ ഗേറ്റില്‍ അപ്രതീക്ഷിത സമരം സംഘടിപ്പിച്ചതിനു പിന്നാലെയാണ് നടപടി. കേസില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരെ അലഹബാദ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടെ സംഭവത്തില്‍ സ്വമേധയാ കേസ് എടുത്തുകൊണ്ടാണ് ഹൈക്കോടതി ഇടപെട്ടത്. കഴിഞ്ഞ ജൂണില്‍ ബലാത്സംഗത്തിനിരയായത് ചൂണ്ടിക്കാട്ടി ഉന്നാവ സ്വദേശിയായ 16 കാരിയാണ് പരാതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here