അധോലോക നേതാവ് ചോട്ടാ രാജൻ പിടിയിലായി

അധോലോക നേതാവ് ചോട്ടാ രാജൻ പിടിയിലായി

ജക്കാർത്ത: അധോലോക നേതാവ് ചോട്ടാ രാജൻ പിടിയിൽ. ഇന്തോനേഷ്യയിലെ ബാലിയിൽ നിന്നാണ് ചോട്ടാ രാജൻ എന്ന രാജേന്ദ്ര സദാശിവ് നിഖൽജ പിടിയിലായതെന്ന് വാർത്താ എജൻസിയായ chhotarajanഎ.എഫ്.പി റിപ്പോർട്ട് ചെയ്തു. സിഡ്‌നിയിൽ നിന്ന് ഇവിടെയത്തിയെന്ന് ആസ്‌ട്രേലിയൻ പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ഓപ്പറേഷനിലാണ് ചോട്ടാ രാജൻ കുടുങ്ങിയത്.

ഇന്ത്യയിൽ നിരവധി കേസുകളിൽ തെരയുന്ന കുറ്റവാളിയാണ് ചോട്ടാ രാജൻ. തൊണ്ണൂറുകളിലാണ് ഛോട്ടാരാജനും ദാവൂദും തമ്മിൽ തെറ്റുന്നത്. പിന്നീട് തെക്കൻ ഏഷ്യ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തിവന്ന ഛോട്ടാരാജനു നേരെ രണ്ടായിരമാണ്ടിൽ വധശ്രമം ഉണ്ടായി. വയറ്റിൽ വെടിയുണ്ടകൾ പാഞ്ഞുകയറിയെങ്കിലും പിന്നീട് രക്ഷപ്പെടുകയായിരുന്നു. അതിനുശേഷം ഇതുവരെ ഛോട്ടാരാജൻ പൂർണ ആരോഗ്യം വീണ്ടെടുത്തിരുന്നില്ലെന്നായിരുന്ന റിപ്പോർട്ടുകൾ. 1991,92 വർഷങ്ങളിൽ മുംബയിൽ നടന്ന സ്‌ഫോടനങ്ങളിൽ ഛോട്ടാരാജനും ദാവൂദ് ഇബ്രാഹിമിനും പങ്കുണ്ടെന്നും ഇരുവരും പരസ്പരം പോരടിച്ചതിന്റെ ഫലമാണ് സ്‌ഫോടനമെന്നും വാർത്തകളുണ്ടായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!