എ.ടി.എം കവര്‍ച്ച: മുഖ്യപ്രതി മുംബൈയില്‍ പിടിയില്‍

എ.ടി.എം കവര്‍ച്ച: മുഖ്യപ്രതി മുംബൈയില്‍ പിടിയില്‍

atm tvm robberyതിരുവനന്തപുരം/മുംബൈ: നഗരത്തിലെ എ.ടി.എം കവര്‍ച്ചക്കേസിലെ മുഖ്യപ്രതിയെ മുംബൈയില്‍ പിടികൂടി. റുമാനിയയിലെ ക്രയോവ സ്വദേശി മരിയന്‍ ഗ്രബിയേല്‍(47) ആണ് ചൊവ്വാഴ്ച പിടിയിലായത്. കേരള- മുംബൈ പോലീസ് സംയുക്ത നീക്കത്തിലൂടെ കുടുക്കിയ ഇയാളെ ചോദ്യം ചെയ്തു വരുന്നു. ഇന്ന് കേരളത്തിലെത്തിച്ചേക്കും.

വിനോദസഞ്ചാരികളെന്ന പേരിലാണ് ഇവര്‍ കേരളത്തില്‍ തങ്ങിയിരുന്നത്. ആല്‍ത്തറ കവലയിലെ എ.ടി.എം. കൗണ്ടറില്‍ ക്യാമറയും സ്‌കിമ്മിങ്ങിനുള്ള മറ്റ് ഉപകരണങ്ങളും സ്ഥാപിച്ചത് ഇവരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ദൃശ്യങ്ങളില്‍ നിന്ന് ഇവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ ജീവനക്കാരും ഇവരെ തിരിച്ചറിഞ്ഞു. ക്രൊയേവക്കാരായ ക്രിസ്റ്റിയന്‍ വിക്ടര്‍ കോണ്‍സ്റ്റാന്റിന്‍ (26), ബോഗ്ദീന്‍ ഫ്‌ളോറിയന്‍(25) എന്നിവരും സംഘത്തിലുണ്ട്.

തിരുവനന്തപുരം സ്വദേശി അരുണിന്റെ അക്കൗണ്ടില്‍ നിന്ന് ചൊവ്വാഴ്ച വൈകുന്നേരം 6.22ന് വ്യാജ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 100 രൂപ പിന്‍വലിച്ചിരുന്നു. മുംബൈ സ്‌റ്റേഷന്‍ പ്ലാസയിലെ എ.ടി.എമ്മില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ഇതിനു പിന്നാലെയാ് ഗബ്രിയേല്‍ പിടിയിലായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!