ട്രാഫിക് നിയമലംഘനം: ഒരു മാസത്തിനുള്ളിൽ 4,48,438 പേർക്കെതിരെ നടപടി, 6.22 കോടി രൂപ പിഴ, മരിച്ചവർ 297

ട്രാഫിക് നിയമലംഘനം: ഒരു മാസത്തിനുള്ളിൽ 4,48,438 പേർക്കെതിരെ നടപടി, 6.22 കോടി രൂപ പിഴ, മരിച്ചവർ 297

road casesതിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചത് 15647 പേർ, അമിതവേഗത്തിൽ വാഹനമോടിച്ചത് 24509, സീറ്റ് ബൽറ്റ് ധരിക്കാത്തെ വാഹനമോടിച്ചത് 33224, ബൈക്കോടിച്ചപ്പോൾ ഹെൽമറ്റ് ധരിക്കാതിരുന്നത്് 159513 … ട്രാഫിക് നിയമലംഘനങ്ങൾക്ക് ഒരു മാസത്തിനിടെ കേരളത്തിൽ നടപടി നേരിട്ടത് 448438 പേർ. ആകെ സർക്കാർ ഖജനാവിലേക്ക് ലഭിച്ചത് 6,22,65,800 രൂപ. വാഹനാപകടങ്ങളിൽ മരണപ്പെട്ടത് 297 പേരാണെന്നും പോലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

വാഹനാപകടങ്ങൾ നിയന്ത്രിക്കുതിനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുതിനുമുള്ള നടപടികൾ സംസ്ഥാനത്ത് കർശനമാക്കുകയാണ്. തെറ്റായ വശത്തുകൂടി ഓവർടേക്ക് ചെയ്തതിന് 5086 പേർക്കെതിരെയും അശ്രദ്ധമായി വണ്ടിയോടിച്ചതിന് 6952 പേർക്കെതിരെയും അമിതഭാരം കയറ്റിയതിന് 16233 പേർക്കെതിരെയും ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തതിന് 9672 പേർക്കെതിരെയും നടപടി കൈക്കൊണ്ടു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 1680 പേർക്കെതിരെയും മറ്റ് നിയമലംഘനങ്ങൾക്ക് 112824 പേർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

സെപ്റ്റംബർ മാസത്തിൽ സംസ്ഥാനത്ത് 3195 വാഹനാപകടങ്ങളാണ് ഉണ്ടായത്. 297 പേർ മരണപ്പെടുകയും 3725 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.


Loading...

COMMENTS

WORDPRESS: 1
  • comment-avatar

    സമയം വളരെ വൈകി

  • DISQUS: 1
    error: Content is protected !!