ടോം ജോസിന്റെ അനധികൃത സ്വത്തുസമ്പാദന രേഖകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി: തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ അനധികൃത സ്വത്തുസമ്പാദന കേസിന്റെ ഭാഗമായി നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ വിജിലന്‍സ് അന്വേഷകസംഘം കോടതിയില്‍ സമര്‍പ്പിച്ചു. 170 ഓളം രേഖകളാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ തിങ്കളാഴ്ച സമര്‍പ്പിച്ചത്. വിശദമായ പരിശോധനയ്ക്കായി വിട്ടുനല്‍കണമെന്ന വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ പരിഗണിച്ച് രേഖകള്‍ തിരിച്ചുനല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!