സെന്‍കുമാര്‍ മതസ്പര്‍ദ്ധ വളര്‍ത്തോയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന പരാതികള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എ.ഡി.ജി.പി. നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കേരളത്തില്‍ നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്ലീം കുട്ടികളാണെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പരാതികള്‍ ഉയര്‍ന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!