സോളാര്‍ തട്ടിപ്പ്: സരിതയുടെ ശിക്ഷ ഉടന്‍ നടപ്പാക്കില്ല

സോളാര്‍ തട്ടിപ്പ്: സരിതയുടെ ശിക്ഷ ഉടന്‍ നടപ്പാക്കില്ല

കൊച്ചി: സോളാറുമായി ബന്ധപ്പെട്ട കേസില്‍ സരിത എസ്. നായര്‍ക്കെതിരെ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. 40 ലക്ഷം പിഴശിക്ഷയിലെ 10 ലക്ഷം രൂപ രണ്ടു മാസത്തിനകം കെട്ടിവയ്ക്കാനും സരിതയോട് കോടതി നിര്‍ദേശിച്ചു. ശിക്ഷ റദ്ദാക്കണമെന്ന സരിതയുടെ ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും. ഇടയാറന്മുള സ്വദേശി ബാബുരാജിന്റെ പരാതിയില്‍ മൂന്നു വര്‍ഷവുംം മൂന്നു മാസവും തടവിനും പിഴയ്ക്കുമാണ് സരിതയെ ശിക്ഷിച്ചിട്ടുള്ളത്. വിധി സെഷന്‍സ് കോടതി ശരിവച്ചതോടെയാണ് സരിത ഹൈക്കോടതിയിലെത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!