സോളാര്‍ തട്ടിപ്പ്: സരിതയ്ക്കും ബിജുവിനും മൂന്നു വര്‍ഷം തടവ്

കൊച്ചി: സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ സരിത എസ്.നായരും ബിജു രാധാകൃഷ്ണനും കുറ്റക്കാരെന്ന് പൊരുമ്പാവൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി. ഇരുവര്‍ക്കും മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

കേസിലെ മറ്റു പ്രതികളായ നടി ശാലുമേനോനെയും അമ്മ കലാദേവിയേയും ടീം സോളാറിലെ ജീവനക്കാരനായ മണിമോനെയും കോടതി വെറുതെ വിട്ടു. സോളാര്‍ പ്ലാന്റ് നിര്‍മിക്കുന്നതിന് സജാദ് എന്നയാളുടെ കൈയില്‍നിന്ന് 40 ലക്ഷം തട്ടിയ കേസിലാണ് കോടതി സരിതയ്ക്കും ബിജുവിനും എതിരേ ശിക്ഷ വിധിച്ചിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!