സോളാറില്‍ സമയം ചോദിച്ച് സര്‍ക്കാര്‍, കേസ് ഫെബ്രുവരി ഏഴിലേക്ക് മാറ്റി

0

കൊച്ചി: സോളാര്‍ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് സാവകാശം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ കേസ് ഫെബ്രുവരി ഏഴിലേക്ക് മാറ്റി. ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിലപാട് അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ തിടുക്കപ്പെട്ട് കേസെടുക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ പിന്നേട് നിലപാട് മയപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. അതുകൊണ്ടുതന്നെ കോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലം കുറ്റമറ്റതാക്കാന്‍ വിദഗ്ധരുടെ നിയമോപദേശം സര്‍ക്കാര്‍ തേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here