സോളാര്‍: ഉത്തരവ് ഇറങ്ങും മുമ്പേ കത്തുകളും ആരോപണങ്ങളുമായി സരിതയും ഉദ്യോഗസ്ഥരും

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്റെ കണ്ടെത്തലുകളിലും അതില്‍മേലുള്ള സര്‍ക്കാര്‍ നടപടികളിലും പരാതി ഉന്നയിച്ച് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ സമീപിക്കുന്നത് തുടരുന്നു. അന്വേഷണ സംഘം തലവന്‍ ഹേമചന്ദ്രനു പുറമേ എ.ഡി.ജി.പി കെ. പത്മകുമാറും സര്‍ക്കാരിനു കത്തു നല്‍കി.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് സ്വന്തം ഭാഗം ന്യായീകരിച്ച് പത്മകുമാര്‍ കത്തു നല്‍കിയത്. നടപടിക്കു മുമ്പായി കത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്നാണ് അഭ്യര്‍ത്ഥന. കമ്മിഷനു മുന്നിലെത്തിയ ആരോപണങ്ങള്‍ പകപോക്കലാണെന്ന നിലപാടിലാണ് പത്മകുമാര്‍.
ഇതിനു പിന്നാലൊയിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നപടിയൊടുക്കാനുള്ള നീക്കത്തിനെതിരെ ഹേമചന്ദ്രന്‍ കത്ത് നല്‍കിയത്. അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരും കത്ത് നല്‍കാനുള്ള തയാറെടുപ്പിലാണ്.
മുന്‍ അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമം നടന്നുവെന്നും ആരോപിച്ച് സരിതയും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!