പരസ്യമായി പോത്തറുത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പരസ്യമായി പോത്തറുത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നയത്തിനെതിരെ പരസ്യമായി പോത്തറുത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. യുവമോര്‍ച്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസാണ് കേസെടുത്തിട്ടുള്ളത്. കേരളാ പൊലിസ് ആക്ട് 120 എ (പൊതുസ്ഥലത്ത് ബുദ്ധിമുട്ടുണ്ടാക്കി കശാപ്പ് ചെയ്യല്‍) പ്രകാരമാണ് കേസെടുത്തത്.

കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാനത്തുടനീളം വിവിധ സംഘടനകള്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചിരുന്നു. അതിനിടെയാണ് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി മാടിനെ അറുത്ത് വിതരണം ചെയ്ത് പ്രതിഷേധിച്ചത്. ശനിയാഴ്ച വൈകിട്ട് കണ്ണൂര്‍ സിറ്റിയിലാണ് സംഭവം നടന്നത്. ജില്ലാ പ്രസിഡന്റ് റിജില്‍ മാക്കുറ്റിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!