വാടക വീട്ടിലെ രഹസ്യ കേന്ദ്രത്തില്‍ കുടിങ്ങിവരില്‍ സഹോദരിമാരും

adoor sex racket raid 1അടൂര്‍: പഴകുളത്ത് എത്തി വീട് വാടകയ്‌ക്കെടുത്തു. സഹോദരിമായ സ്ത്രീകളെയും മറ്റു പെണ്‍കുട്ടികളെയും ഒപ്പം കുട്ടി. മാംസകച്ചവടം പച്ചപിടിച്ചപ്പോര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ പോലീസിന്റെ പതിവ്് മിന്നല്‍ പരിശോധന. നടത്തിപ്പുകാരിയും സഹോദരികളായ സ്ത്രീകളും അടക്കം അഞ്ച് പേരെ അടൂരില്‍ പോലീസ് അറസ്റ്റ് ചെയ്തു.

പഴകുളം പതിനാലാം മൈലില്‍ നാല് മാസം മുമ്പാണ് വീട് വാടകയ്‌ക്കെടുത്തണ്ണ് സംഘം പ്രവര്‍ത്തനം തുടങ്ങിയത്. നടത്തിപ്പുകാരി ചുനക്കര സ്വദേശിനി സുകുമാരി (39), അടുര്‍ കണ്ണംകോട് സ്വദേശിനിയായ സിമി (26), പഴകുളം സ്വദേശിനി സൗമി (28), താമരക്കുളം നാലുമുക്ക് സ്വദേശി ഷാജി(44), പത്തനാപുരം സ്വദേശിനി അജയകുമാര്‍(42) എന്നിവരാണ് പിടിയിലായത്. ഇതില്‍ സിമിയും സൗമിയും സഹോദരിമാരാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ഏഴു മൊബൈല്‍ ഫോണുകള്‍, 24,000 രൂപ എന്നിവയും ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തു. അറസ്റ്റിലായവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!