ഷുഹൈബ് വധം: ആകാശിനെയും റിജിന്‍രാജിനെയും സാക്ഷികള്‍ തിരിച്ചറിഞ്ഞു, സംശയം മാറിയെന്ന് സുധാകരന്‍

കണ്ണൂര്‍: എടയന്നൂരിലെ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ടു പ്രതികളും കൊലയാളിസംഘത്തിലുള്ളവരാണെന്ന് ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച കണ്ണൂര്‍ സ്‌പെഷല്‍ സബ്ജയിലില്‍ കണ്ണൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് ആകാശ് തില്ലങ്കേരിയെയും റിജിന്‍ രാജിനെയും ദൃക്‌സാക്ഷികളും അക്രമത്തില്‍ പരുക്കേറ്റവരുമായ നൗഷാദ്, റിയാസ് എന്നിവര്‍ തിരിച്ചറിഞ്ഞത്. ഇരുവരും യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഇവര്‍ ഉള്‍പ്പെടെ മൂന്നു സാക്ഷികളെയായിരുന്നു തിരിച്ചറിയല്‍ പരേഡിന് എത്തിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!