ആകാശ് ഡമ്മി ? ആക്രമിച്ചവരില്‍ ആ ശരീരസാദൃശ്യമുള്ളവരില്ലെന്ന് നൗഷാദ്, ഷുഹൈബിന്റെ കുടുംബസഹായ നിധി പിരിക്കാനിറങ്ങിയവരെയും ആക്രമിച്ചു

ആകാശ് ഡമ്മി ? ആക്രമിച്ചവരില്‍ ആ ശരീരസാദൃശ്യമുള്ളവരില്ലെന്ന് നൗഷാദ്, ഷുഹൈബിന്റെ കുടുംബസഹായ നിധി പിരിക്കാനിറങ്ങിയവരെയും ആക്രമിച്ചു

കണ്ണുര്‍: ഷുഹൈബ് വധക്കേസില്‍ പോലീസ് വീണ്ടും വെട്ടിലായി. അറസ്റ്റിലായ ആകാശ് തില്ലങ്കേരി ഷുഹൈബിനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നില്ലെന്ന് വേട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന നൗഷാദ് വ്യക്തമാക്കി. മൂന്നു പേര്‍ ചേര്‍ന്നാണ് ഷുഹൈബിനെ വെട്ടിയത്. ആകാശിനെ നേരിട്ടറിയാം. ആക്രമിക്കാനെത്തിയ പ്രതികളില്‍ ഒരാള്‍ക്കുപോലും ആകാശിന്റെ ശരീര സാദൃശ്യമുണ്ടായിരുന്നില്ലെന്നാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നൗഷാദ് പറയുന്നത്.
ടി.പി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കിര്‍മാണി മനോജാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ പ്രസ്താവനയെ ബലപ്പെടുത്തുന്ന നിലപാടാണ് നൗഷാദിന്റേത്. പിറകോട്ട് വളഞ്ഞ കനം കൂടിയ വാളാണ് ആക്രമിക്കാന്‍ ഉപയോഗിച്ചിരുന്നതെന്നും നൗഷാദ് പറഞ്ഞുവയ്ക്കുന്നു.
അതിനിടെ, ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാനായി ഫണ്ട് പിരിവ് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു വിഭാഗം മര്‍ദ്ദിച്ചു. പരിക്കേറ്റ ഗംഗാധരന്‍ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സി.പി.എം മുന്‍ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!