നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു: ജീന്‍പോള്‍ ലാല്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്

നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു: ജീന്‍പോള്‍ ലാല്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്

കൊച്ചി: നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന്റെ പേരില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാല്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്. നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജീന്‍പോള്‍. ജീൻപോൾ ലാലിനെ കൂടാതെ ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം നല്‍കാതെ വഞ്ചിച്ചെന്നുമാണു പരാതിയിൽ പറയുന്നത്. കൊച്ചി പനങ്ങാട് പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്.

2016 നവംബർ 16ന് ഹണിബീ ടു എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു സംഭവമെന്നു പരാതിയിൽ പറയുന്നു. യുവ നടി കൊച്ചി പനങ്ങാട് ഹോട്ടലില്‍ എത്തി പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!