ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച സീരിയല്‍ നടിമാര്‍ അറസ്റ്റില്‍

0

എറണാകുളം:  ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച മൂന്നു സീരിയല്‍ നടിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരം മൂന്നര മണിയോടെ വൈറ്റിലയിലാണ് സംഭവം. സ്ത്രീകളുടെ മര്‍ദ്ദനമേറ്റ ടാക്‌സി ഡ്രൈവര്‍ ഷെഫീഖ് ചികിത്സയിലാണ്.  സ്ത്രീകള്‍ വൈറ്റിലയില്‍ നിന്ന് കാറില്‍ കയറിയപ്പോള്‍ മുതല്‍ ബഹളം വയ്ക്കാന്‍ തുടങ്ങി. പോകേണ്ട സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍, ഡ്രൈവറുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി തലയിലും മുഖത്തും മര്‍ദ്ദിക്കുകയായിരുന്നു. ഡ്രൈവറുടെ പരാതിയെ തുടര്‍ന്ന് പോലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത സ്ത്രീകളെ പിന്നീട് മരട് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. സ്ത്രീകളെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here