മാറാട് കൂട്ടക്കൊല കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു

കൊച്ചി: മാറാട് കൂട്ടക്കൊല കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു. കേസിന് പിന്നിലെ ഗൂഢാലോചനയാണ് സിബിഐ അന്വേഷിക്കുക. സിബിഐയ്ക്ക് അന്വേഷിക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനോടും കോടതി നിര്‍ദ്ദേശിച്ചു. കേസ് സംബന്ധിച്ച ഫയലുകള്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ കൈവശമാണുള്ളത്. അത് എത്രയും വേഗം തന്നെ സിബിഐയ്ക്ക് കൈമാറാനും കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ശാന്താന ഗൗഡര്‍, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!