യത്തീംഖാനയിലെ വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായി

യത്തീംഖാനയിലെ വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായി

കല്‍പ്പറ്റ: വയനാട് മുട്ടില്‍ യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത, സ്കൂള്‍ വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായി. മെഡിക്കല്‍ പരീശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

താമസസ്ഥലത്തേക്കു പോകുംവഴി പെണ്‍കുട്ടികളെ മധുരപലഹാരം നല്‍കി കടയിലേക്ക് വിളിച്ചു വരുത്തിയാണ് പീഡനം. മൊബൈലില്‍ അശ്ലീല വീഡിയോ കാണിച്ചതായും പരാതിയുണ്ട്. കുട്ടികള്‍ കടയില്‍ നിന്ന് ഇറങ്ങി വരുന്നതു കണ്ട സുരക്ഷാ ജീവനക്കാരന്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തായത്. തുടര്‍ന്ന് പോലീസ് ഇടപെട്ട് കുട്ടികളെ കൗണ്‍സിലിംഗിനു വിധേയരാക്കി. ജനുവരി മുതല്‍ ഇത്തരത്തില്‍ പീഡനങ്ങള്‍ സഹിക്കുകയാണെന്ന് കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പോസ്‌കോ അടക്കമുള്ള നിയമങ്ങള്‍ ചുമത്തി 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് അധികൃതര്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!