മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിച്ചില്ല, അമ്മയെയും ബന്ധുക്കളെയും നാട്ടുകാര്‍ നാടുകടത്തി

മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിച്ചില്ല, അമ്മയെയും ബന്ധുക്കളെയും നാട്ടുകാര്‍ നാടുകടത്തി

കൊല്ലം: അഞ്ചലില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഏഴുവയസുകാരിയുടെ മൃതദേഹം വീട്ടില്‍ സംസ്‌കരിക്കാന്‍ അനുവദിച്ചില്ല. കുടുംബത്തെ നാട്ടുകാര്‍ നാടുകടത്തി. കുട്ടിയുടെ അമ്മയ്‌ക്കൊപ്പം സഹോദരിയെയും ബന്ധുക്കളെയും നാട്ടുകാര്‍ പോലീസ് നോക്കി നില്‍ക്കെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു.

ദുര്‍നടത്തുകാരാണെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയതോടെയാണ് ഇവരെ പോലീസ് ഓട്ടോറിക്ഷയില്‍ സ്ഥലത്തുനിന്ന് മാറ്റിയത്. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ നാട്ടുകാര്‍ ഇവരെ ആക്രമിച്ചതായും പരാതിയുണ്ട്. കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!