അഡ്വ. സി.പി ഉദയഭാനു അറസ്റ്റില്‍, ഇന്ന് കോടതിയില്‍ ഹാജരാക്കും

അഡ്വ. സി.പി ഉദയഭാനു അറസ്റ്റില്‍, ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: രാജീവ് വധക്കേസിലെ പ്രതിയായ അഡ്വ. സി.പി ഉദയഭാനു അറസ്റ്റില്‍. തൃപ്പൂണിത്തുറയിലുള്ള സഹോദരന്റെ വീട്ടില്‍ നിന്നാണ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്. ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതിയാണ് അഡ്വ. ഉദയഭാനു. ഉദയഭാനു മുന്‍പ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ബുധനാഴ്ച രാത്രി ഏട്ടരയോടെ ഡിവൈ.എസ്.പി. ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്തത്. പത്തേകാലോടെ അറസ്റ്റിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ചാലക്കുടിയിലെത്തിച്ചു. ഉദയഭാനു കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചപ്പോള്‍ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉദയഭാനുവിനെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!