നടിക്കെതിരായ അക്രമം: കാവ്യയുടെ സ്ഥാപത്തിലും പരിശോധന

നടിക്കെതിരായ അക്രമം: കാവ്യയുടെ സ്ഥാപത്തിലും പരിശോധന

കാക്കനാട്: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘം നടി കാവ്യാമാധവന്റെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരസ്ഥാപനത്തിന്റെ ഓഫീസില്‍ മണിക്കൂറുകള്‍ നീണ്ട പരിശോധന നടത്തി. നടന്‍ ദിലീപിനെ ബ്ലാക്‌മെയില്‍ ചെയ്തു പണം ചോദിച്ച് ജയിലില്‍ നിന്ന് പള്‍സര്‍ സുനി എഴുതിയ കത്തില്‍ പരാമര്‍ശിക്കന്ന കാക്കനാട്ടെ ഷോപ്പിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണമെന്നാണ് സൂചന. കുറ്റകൃത്യത്തിനു ശേഷം കാക്കനാട്ടെ കടയിലെത്തിയതായി കത്തില്‍ രണ്ടിടത്തു സുനി പരാമര്‍ശിച്ചിരുന്നു. ഇക്കാര്യം മൊഴിയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!