റേഡിയോ ജോക്കി വധം: പ്രധാന പ്രതി അലിഭായ് വിമാനത്താവളത്തില്‍ പിടിയില്‍

0
1

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി മടവുര്‍ സ്വദേശി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അലിഭായി പോലീസ് കസ്റ്റഡിയില്‍. അലിഭായ് എന്നു വിളിക്കുന്ന മുഹമ്മദ് താലിഫിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിനുശേഷം നേപ്പാള്‍ വഴി ഖത്തറിലേക്ക് കടന്ന ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റൊരു പ്രതി സ്വാതി സന്തോഷിനെ പിടികൂടിയിരുന്നു. ഓച്ചിറ സ്വദേശി യാസിന്‍, കൊല്ലം സ്വദേശി സനു എന്നിവരെയെും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here