അന്വേഷണ സംഘം റിമിടോമിയെ വിളിച്ചു, ദിലീപുമായി സാമ്പത്തിക ഇടപാടില്ലെന്ന് ഗായിക

കൊച്ചി: ദിലീപ് പങ്കെടുത്ത വിദേശ പരിപാടികളെക്കുറിച്ച് അന്വേഷിച്ച് ഗായിക റിമി ടോമിക്ക് അന്വേഷണ സംഘത്തിന്റെ ഫോണ്‍ കോള്‍. 2010ലും 2017 ലും താരങ്ങള്‍ അമേരിക്കയില്‍ നടത്തിയ പരിപാടിയില്‍ റിമി ടോമിയും ഉണ്ടായിരുന്നു. അതേക്കുറിച്ചാണ് പോലീസ് അന്വേഷിച്ചതെന്ന് റിമി ടോമി വ്യക്തമാക്കി. തനിക്ക് ദിലീപുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും നടി വ്യക്തമാക്കി.

അതേസമയം, റിമി ടോമി നല്‍കിയ ഉത്തരങ്ങളില്‍ പൊരുത്തക്കേട് ഉണ്ടെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട വിവരം എങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ റിമി ടോമിക്ക് സാധിച്ചിട്ടില്ല. കൂടാതെ നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം റിമി ടോമി വിളിച്ച ഫോണ്‍ കോളുകളെക്കുറിച്ചും അന്വേഷണസംഘം ആരാഞ്ഞു. റിമി ടോമിയെ വീണ്ടും വിശദമായി ചോദ്യം ചെയ്യുമെന്ന സൂചനയും അന്വേഷണസംഘം നല്‍കുന്നു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!