ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നാല് പ്രതികളെ പോലീസ് ഒരുമിച്ച് ചോദ്യംചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ജയിലില്‍നിന്ന് ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നാല് പ്രതികളെ പോലീസ് ഒരുമിച്ച് ചോദ്യംചെയ്തു. പള്‍സര്‍ സുനി, വിഷ്ണു, വിപിന്‍ലാല്‍, മേസ്തിരി സുനില്‍ എന്നവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തത്.

യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് കത്തെഴുതിയത് ജയില്‍ അധികൃതരുടെ ഭീഷണിയെ തുടര്‍ന്നാണെന്ന് സുനില്‍കുമാറിന്റെ സഹതടവുകാരന്‍ വിപിന്‍ലാല്‍ പറഞ്ഞു. കത്തെഴുതാന്‍ സുനിയും നിര്‍ബന്ധിച്ചു. കാക്കനാട് മജിസ്റ്രടേറ്റ് കോടതിയില്‍വെച്ച് മാധ്യമങ്ങളോടാണ് വിപിന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ എന്തിനാണ് ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയതെന്ന ചോദ്യത്തിന് വിപിന്‍ലാല്‍ മറുപടി നല്‍കിയില്ല.  സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഇങ്ങനെ പലതും സംഭവിക്കുമെന്നും വിപിന്‍ലാല്‍ പറഞ്ഞു. താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു പറഞ്ഞു. കേസില്‍ ഗൂഢാലോചനയുണ്ട് എന്നാല്‍ ദിലീപിന് പങ്കുണ്ടോയെന്ന് അറിയില്ലെന്നും വിഷ്ണു പറഞ്ഞു. ഇരുവരും പരസ്പര വിരുദ്ധമായാണ് മൊഴി നല്‍കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!