പോലീസ് കൈമലര്‍ത്തി, ട്രെയിനില്‍ നിഷയെ ശല്യം ചെയ്തതാരെന്ന ചോദ്യം കോടതി കയറുന്നു

0

കോട്ടയം: നിഷ ജോസ് കെ. മാണിയെ ട്രെയിനില്‍ ശല്യപ്പെടുത്തിയ രാഷ്ട്രീയ നേതാവിന്റെ മകന്‍ ആരെന്ന ചോദ്യം പുതിയ തലത്തിലേക്ക്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കനത്തതോടെ താനല്ലെന്ന് തെളിയിക്കാന്‍ രംഗത്തെത്തിയ പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി പോലീസ് തള്ളി.
കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കല്ലെന്ന് പോലീസ് ഷോണിനെ അറിയിച്ചു. ഷോണിന് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും പോലീസ് വ്യക്തമാക്കി. പരാതിയില്‍ പറഞ്ഞിട്ടുള്ള സംഭവത്തിന്റെ പരിധിയിലുള്ള കോടതിയെ സമീപിക്കാം. പോലീസ് പരാതി തള്ളിയ സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്ന് ഷോണ്‍ വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here