യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍: പാറവട്ടിയില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.സംഭവത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇന്നലെയാണ് ഏങ്ങണ്ടിയൂര്‍ പോളക്കന്‍ സെന്ററിനു വടക്ക് പങ്കന്‍തോട് കോളനിയില്‍ ചക്കാണ്ടന്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ വിനായക് (18)നെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലിസ് മര്‍ദനം മൂലമാണ് വിനായക് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്.  കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!