ബി.ജെ.പിക്കാരനെ മര്‍ദ്ദിച്ച എസ്.എഫ്.ഐക്കാരന്റെ തലയില്‍ പോലീസ് തൊപ്പി, അന്വേഷണം തുടങ്ങി

കോട്ടയം: സി.പി.എം ബി.ജെ.പി സംഘര്‍ഷം രൂക്ഷമായ കോട്ടയത്തുനിന്ന് പോലീസിനു തലവേദനയായി മറ്റൊരു വിവാദം കൂടി. ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ചതിന്റെ പേരില്‍ പിടിയിലായ സി.പി.എം പ്രവര്‍ത്തകന്‍ പോലീസ് തൊപ്പി ധരിച്ച് നില്‍ക്കുന്ന ചിത്രം പുറത്ത്. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ നേതൃത്വം എസ്.പിക്കു കത്തു നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ആരോപണം ശരിയല്ലെന്നാണ് പോലീസ് വിശദീകരണം. നേരത്തെ മറ്റെവിടെയെങ്കിലും വച്ച് എടുത്തതാകാം ചിത്രമെന്നാണ് വിശദീകരണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!