ജിഷ വധക്കേസ്: അമീറുള്‍ ഇസ്ലാം കുറ്റക്കാരന്‍, ശിക്ഷ നാളെ വിധിക്കും

ജിഷ വധക്കേസ്: അമീറുള്‍ ഇസ്ലാം കുറ്റക്കാരന്‍, ശിക്ഷ നാളെ വിധിക്കും

കൊച്ചി: ജിഷ വധക്കേസിലെ ഏക പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ശിക്ഷ നാളെ വിധിക്കും.
പോലീസ് നിഗമനങ്ങളെ കോടതി ശരിവച്ചു. ഐ.പി.സി 449, 342, 376, 301 വകുപ്പുളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം, മരണകാരണമായ ബലാത്സംഗം, അിക്രമിച്ച് കയറല്‍, അന്യായമായി തടഞ്ഞുവെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി കണ്ടെത്തി. പട്ടിക വര്‍ഗ പീഡന നിരോധന നിയമവും തെളിവ് നശിപ്പിക്കലും നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശിയും നിയമ വിദ്യാര്‍ത്ഥിനിയുമായിരുന്ന ജിഷയെ 2016 ഏപ്രില്‍ 28നാണ് കനാല്‍ പുറമ്പോക്കിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ംൈഗികാസക്തിയുമായി സമീപിച്ച പ്രതിക്ക് വഴങ്ങാതിരുന്ന ജിഷയെ അയാല്‍ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. ജൂണ്‍ 16നാണ് പ്രതി അസാം സ്വദേശി അമീറുള്‍ ഇസ്ലാമിനെ പിടികൂടിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!