പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ കാമുകന്‍ അറസ്റ്റില്‍

പത്തനംതിട്ട: പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിലെ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ആതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

കടമ്മനിട്ട കല്ലേലിമുക്കിനു സമീപം കുരീത്തെറ്റ കോളനിയിലെ പെണ്‍കുട്ടിയെ വെള്ളിയാഴ്ച സന്ധ്യയോടെയാണ് യുവാവ് ആക്രമിച്ചത്. പെണ്‍കുട്ടിയുടെ വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ വച്ചാണ് ആക്രമിയായ സജിനെ (23) പൊലിസ് പിടികൂടിയത്. ഇയാളുടെ ശരീരത്തിലും പകുതിയിലധികം പൊള്ളലേറ്റിട്ടുണ്ട്. ആക്രമത്തിനിരയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!