രണ്ടാം വിവാഹത്തിലും ദമ്പതികൾക്ക് പെൺകുഞ്ഞ്; പിന്നൊന്നും നോക്കിയില്ല, കൊന്ന് കടലിൽ തള്ളി

രണ്ടാം വിവാഹത്തിലും ദമ്പതികൾക്ക് പെൺകുഞ്ഞ്; പിന്നൊന്നും നോക്കിയില്ല, കൊന്ന് കടലിൽ തള്ളി

prathikalകരുനാഗപ്പള്ളി: രണ്ടാം വിവാഹത്തിലും പിറന്നത് പെൺകുഞ്ഞ്. ആദ്യ വിവാഹങ്ങളിലുണ്ടായ പെൺകുഞ്ഞുങ്ങൾക്കൊപ്പം ഒന്നു കൂടി. ഇരുവർക്കും സഹിച്ചില്ല. ജനിച്ച് ആറു മാസമാകുന്നതിനു മുമ്പേ തലയ്ക്കടിച്ച് കൊന്നു കടലിൽ തള്ളി. ഉത്തർ പ്രദേശ് സ്വദേശികളായ ദമ്പതികളെ പോലീസ് കുടുക്കി.

ഉത്തർപ്രദേശ് പാണ്ഡായ്പൂർ സ്വദേശി ബാഷ്‌ദേവ്(45), ഭാര്യ പ്രതിഭ(30) എന്നിവരെയാണ് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയത്. ഇവരുടെ മകളായ ആറുമാസം പ്രായമുള്ള ശിവാനിയാണു കൊല്ലപ്പെട്ടത്. അഴീക്കൽ പുലിമുട്ടിനു സമീപത്തുനിന്നു ദിവസങ്ങൾക്കു മുമ്പ് ലഭിച്ച മൂന്നു ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് പോലീസിനെ ഇവരുടെ അടുത്തെത്തിച്ചത്.

പോസ്റ്റ്‌മോർട്ടത്തിൽ സ്വാഭാവിക മരണമല്ലെന്നു തെളിഞ്ഞു. കരുനാഗപ്പള്ളി, ശാസ്താംകോട്ട, കായംകുളം, മാവേലിക്കര, നൂറനാട് എന്നിവിടങ്ങളിൽ ആറു മാസത്തിനിടെ ജനിച്ച കുട്ടികൾക്കു പിന്നാലെയായി പോലീസ്. ഇതിനിടെ, കായംകുളം മാർക്കറ്റിനടുത്തു താമസിച്ച യു.പി. സ്വദേശികളായ ദമ്പതികളുടെ ആറുമാസം പ്രായമുള്ള ശിവാനിയെന്ന പെൺകുട്ടിയെ കാണാനില്ലെന്നു സമീപവാസികളിൽ നിന്ന് വിവരം ലഭിച്ചു.

കായംകുളം താലൂക്കാശുപത്രിയിൽ ആറുമാസം പ്രായമുള്ള കുട്ടിയെ പരുക്കേറ്റ നിലയിൽ മാതാപിതാക്കൾ കൊണ്ടു ചെന്നിരുന്നു. ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളജിലേക്കു ഡോക്ടർ റഫർ ചെയ്യുകയും ചെയ്തിരുന്നു. മരിച്ച കുട്ടിയുടെ ചിത്രം ഡോക്ടർ തിരിച്ചറിഞ്ഞു.

കുട്ടിക്കെന്തുപറ്റിയെന്നു ആശുപത്രിയിൽ ചോദിച്ചപ്പോൾ മറുപടി നൽകാതെ ഓടി രക്ഷപെടുകയാണ് മാതാപിതാക്കൾ ചെയ്തിരുന്നത്. ഇവർ ഉപേക്ഷിച്ചുപോയ ചികിത്സാ രേഖകളും പോലീസിന് ഡോക്ടർ കൈമാറി. സഹോദരനൊപ്പം കുഞ്ഞിനെ നാട്ടിലേക്ക് അയച്ചെന്ന് ആദ്യം മൊഴി നൽകിയ മാതാവി്‌ന് അധിക സമയം പിടിച്ചു നിൽക്കാനായില്ല.

ബാഷ്‌ദേവിനും പ്രതിഭയ്ക്കും രണ്ടാം വിവാഹമായിരുന്നു. രണ്ടു പേർക്കും ആദ്യവിവാഹത്തിൽ ഓരോ പെൺകുഞ്ഞുങ്ങൾ. വിവാഹത്തിനു ശേഷം മൂന്നാമതും പെൺകുഞ്ഞായതിനാൽ ഭർത്താവിനു കുട്ടിയെ ഇഷ്ടമല്ലായിരുന്നു. എങ്ങനെയും കുട്ടിയെ ഒഴിവാക്കണമെന്ന് ഇയാൾ ഭാര്യയോട് പറയുകയും കുട്ടിയെയും ഭാര്യയെയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നത്രേ. കഴിഞ്ഞ പതിമൂന്നിനു മെഡിക്കൽ കോളജിൽനിന്നും ഓടിപ്പോയശേഷം വീട്ടിലെത്തിയപ്പോൾ ബാഷ്‌ദേവ് കുട്ടിയെ തലയ്ക്കടിച്ചു കൊന്നു. മൃതശരീരം സഞ്ചിയിലാക്കി ഉച്ചയോടെ ഓട്ടോറിക്ഷയിൽ അഴീക്കൽ പൊഴിയിലെ പുലിമുട്ടിലെത്തിച്ചു.

ആചാര പ്രകാരമുള്ള കർമങ്ങൾ ചെയ്തശേഷം കടലിൽ തള്ളിയത്രേ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!