പേര് എസ്‌കോർട്ട്… ലേലം വിളിച്ച് മാംസകച്ചവടം, ഏഴ് ഏജന്റുമാരും അഞ്ച് സ്ത്രീകളും കുടുങ്ങി

പേര് എസ്‌കോർട്ട്… ലേലം വിളിച്ച് മാംസകച്ചവടം, ഏഴ് ഏജന്റുമാരും അഞ്ച് സ്ത്രീകളും കുടുങ്ങി

online sex racketതിരുവനന്തപുരം: പേര് എസ്‌കോർട്ട്. കസ്റ്റമേഴ്‌സിനെ കണ്ടെത്തിയാൽ പിന്നെ വൻതുകയ്ക്ക് മാംസകച്ചവടം. ഡിമാന്റുനോക്കി വേണമെങ്കിൽ പ്രദർശനവും ലേലംവിളിയും… ഓൺലൈൻ വഴി തഴച്ചു വളർന്നുകൊണ്ടിരിക്കുന്ന പെൺവാണിഭ സംഘങ്ങളിൽ ചിലരെ പോലീസ് കുടുക്കി.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നടന്ന റെയ്ഡിൽ ഏഴ് ഏജന്റുമാരും അഞ്ച് സ്ത്രീകളും കുടുങ്ങി. വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഇത്തരക്കാർക്കെതിരെ തിരിഞ്ഞത്.

നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്നവരാണ് കുടുങ്ങിയതെന്നാണ് സൂചന. ആവശ്യക്കാരന് മുന്നിൽ പെൺകുട്ടികളെ പ്രദർശിപ്പിച്ച് ലേലം നടത്തിയായിരുന്നു പല സ്ഥലങ്ങളിലും ഇവരുടെ ഇടപാട്. മുറികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഘമാണ് സജ്ജമാക്കിയിരുന്നത്.

െ്രെകം ബ്രാഞ്ച് എ.ഡി.ജിപി.യുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘം സൈബർസെല്ലിന്റെയും ഷാഡോ പോലീസിന്റെയും സഹായത്തോടെ സംഘത്തെ ട്രാക്ക് ചെയ്തത്. സ്‌കൂൾ കുട്ടികൾ മുതൽ മദ്ധ്യവയസ്‌ക്കരെ വരെ ഇടപാടുകാർക്ക് വേണ്ടി സംഘം നൽകിയിരുന്നു സംഘത്തിൽ വിദ്യാർത്ഥിനികളും ഉണ്ടെന്നാണ് വിവരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!